National Institute of Speech & Hearing
Accredited as Excellent Institution by RCI | Accredited by NAAC with B++ Grade
2016-ലെ ഭിന്നശേഷി നിയമത്തിൽ (RPwD Act) ഉറപ്പാക്കിയിട്ടുള്ള സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുന്നതിലേക്കായി, കണ്ണൂർ യൂണിവേഴ്സിറ്റി, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഡിഫറന്റ്‌ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ, കുഫോസ് (Kerala University of Fisheries and Ocean Studies) എന്നീ സ്ഥാപനങ്ങളിലെ പ്രവേശന തസ്തികകളുടെ ഫങ്ഷണാലിറ്റി അസ്സസ്മെന്റ് സാമൂഹികനീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (NISH) ചേർന്ന് പൂർത്തിയാക്കിയിട്ടുണ്ട്.
പ്രവേശന തസ്തികകളിലെ ചുമതല വഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തനപരവുമായ ആവശ്യകതകൾ പരിശോധിച്ച് തയ്യാറാക്കിയ കരട് ലിസ്റ്റ്, വകുപ്പുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായത്തിനായി https://sjd.kerala.gov.in, https://nish.ac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ പൊതുജനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ ഉള്ള അഭിപ്രായങ്ങൾ This email address is being protected from spambots. You need JavaScript enabled to view it., This email address is being protected from spambots. You need JavaScript enabled to view it. എന്നീ ഇമെയിൽ വിലാസങ്ങളിലോ, RPwD Project, National Institute of Speech and Hearing (NISH), Sreekaryam P.O., Thiruvananthapuram – 695017 എന്ന വിലാസത്തിൽ തപാൽ മുഖേനയോ 15/09/2026-നു വൈകിട്ട് 5.00 മണി വരെ അറിയിക്കാവുന്നതാണ്. ഈ സമയത്തിനു ശേഷം ലഭിക്കുന്ന ശുപാർശകൾ പരിഗണിക്കുന്നതല്ല.